ഒമല്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ  മാണിക്യ മലരായ പൂവി എന്ന ഒറ്റ  പാട്ടിലൂടെ ലോകത്താകമാനം ആരാധകരുണ്ടാക്കിയ താരമാണ് പ്രിയ വാര്യര്‍. താരത്തിന്‍റെ കണ്ണിറുക്കലും പുരികകൊടിയുയര്‍ത്തലുമാണ് ആരാധകരെ രസിപ്പിച്ചത്. ഗാനവും ഗാനരംഗങ്ങളുമെല്ലാം കടല്‍ക്കടന്നും തരംഗമായി. ഈ ഗാനവും പ്രിയയുടെ കണ്ണിറുക്കലും ഇന്ത്യയിലെ സകല വേദികളും കടന്ന് ഓസ്കാര്‍ വേദിയില്‍ വരെ എത്തി. 

പ്രിയ ഒരു നല്ല  ഗായികയാണെന്ന്  ഇതിനുമുമ്പും തെളിയിച്ചിട്ടുണ്ട്.  മുമ്പ് പ്രിയ താന്‍ പാടിയ ചില പാട്ടുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് ആരാധകശ്രദ്ധനേടിയതാണ്. ഇപ്പോഴിതാ തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയ പാടിയ ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ ഇഷ്ടതാരം ഇളയദളപതി വിജയ്ക്കായി പ്രിയ പാടിയ ഗാനമെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയ ഗാനത്തെ സ്വീകരിച്ചത്.

 വിജയ്-സാമന്ത തുടങ്ങിയവര്‍ അഭിനയിച്ച തെരി എന്ന ചിത്രത്തിലെ ഉന്നാലെ എന്ന് തുടങ്ങുന്ന ഗാനമാണ് പ്രിയ  ആലപിച്ചത്. ഒരു അഡാര്‍ ലൗവിലെ നായകന്‍ റോഷനും ഒരുമിച്ചാണ് പ്രിയ അഭിമുഖത്തിനെത്തിയത്.

രണ്ടുപേരേയും പ്രശസ്തരാക്കിയ ഒരു അഡാര്‍ ലൗവ്വിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന ഗാനം റോഷനും ആലപിച്ചു. പീന്നീട് ലോക ശ്രദ്ധ നേടിയ  ഗണ്‍ ഷോട്ട് കിസ്സ് ഇരുവരും വീണ്ടും അവതരിപ്പിച്ച്  ആരാധകരെ കൈയിലെടുത്തു.

വീഡിയോ കാണാം