പ്രിയദര്‍ശന്‍ അധ്യാപകനാകുന്നു. പൂനെ ഫിലിം ഇന്‍‌സ്റ്റിറ്റ്യൂട്ടില്‍ ക്ലാസ്സുകളെടുക്കാനാണ് തീരുമാനം. കുറേ നാള്‍ കഴിയുമ്പോള്‍ പൂര്‍ണമായി അധ്യാപകനായേക്കാമെന്നും പ്രിയദര്‍ശന്‍ പറയുന്നു.
അച്ഛന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാനായിട്ടാണ് പ്രിയദര്‍ശന്‍ അധ്യാപകനാകുന്നത്. തന്നെ ഒരു അധ്യാപകനായി കാണാനായിരുന്നു അച്ഛന്‍ ആഗ്രഹിച്ചത്. ഇന്നു കാണുന്ന അവസ്ഥയിലേക്ക് എത്തുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ലൈബ്രറേറിയനായ അച്ഛന്‍ എന്നില്‍ വായനാശീലം വളര്‍ത്തിയിരുന്നില്ലെങ്കില്‍ ഇന്നു കാണുന്ന രീതിയിലെത്താനാകുമായിരുന്നില്ല - പ്രിയദര്‍ശന്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.