എല്ലാവര്‍ക്കും പ്രിയപ്പെട്ട ഓരോ വസ്തുക്കളുണ്ടാകും. എന്നും ഒപ്പമുണ്ടാകണം എന്ന് കരുതുന്ന വസ്തു. ഒരിക്കലും ആര്‍ക്കും കൊടുക്കാതെ സൂക്ഷിക്കുന്ന വസ്‍തുക്കള്‍. പ്രിയങ്ക അങ്ങനെ സൂക്ഷിക്കുന്നത് ഒരു ജാക്കറ്റാണ്. മുന്‍ കാമുകന്റെ ജാക്കറ്റ്.

വിദേശ ടെലിവിഷന്‍ ഷോ ഡേര്‍ട്ടി ലോണ്ടറിയിലാണ് പ്രിയങ്ക തന്റെ പ്രിയപ്പെട്ട വസ്‍തുക്കള്‍ എന്തെന്ന് വെളിപ്പെടുത്തിയത്. ഒരു ജോടി ചെരുപ്പ്, ലെതര്‍ ജാക്കറ്റ്, ബാഗ്, ആഭരണങ്ങള്‍ എന്നിവയാണ് പ്രിയങ്കയുടെ പ്രിയപ്പെട്ട വസ്തുക്കള്‍. ജാക്കറ്റിനെ കുറിച്ച് പ്രിയങ്ക പറഞ്ഞത്. ഇങ്ങനെ- ഇതെനിക്ക് കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. ഈ ജാക്കറ്റിലാണ് ഞാന്‍ ജീവിക്കുന്നത്. വിമാനയാത്രകളില്‍ ഉപയോഗിക്കുന്നതാണിത്. ഇതെന്റെ മുന്‍ കാമുകന്റേതാണ്. ഇതിനോട് എനിക്ക് എന്തോ വലിയ ഇഷ്ടമാണ്. തിരികെ ചോദിച്ചപ്പോള്‍ ഞാന്‍ കൊടുത്തില്ല. ഇത് ധരിക്കുമ്പോൾ വല്ലാത്തൊരു ആശ്വാസമുണ്ട്. വിമാനയാത്രകളില്‍ എന്നോടൊപ്പം ഇതുണ്ടാകും. ഒരുപാട് പേര്‍ ഇതൊരു സൂപ്പര്‍ താരത്തിന്റെ ജാക്കറ്റാണെന്നാണ് പറയുന്നത്- പ്രിയങ്ക പറയുന്നു.