വേശ്യകളെക്കാള്‍ മോശമാണ് ചില നടിമാരുടെ രീതികള്‍ എന്ന് തുറന്നടിച്ച് സിനിമ നിര്‍മ്മാതാവിന്‍റെ ഭാര്യ

ചെന്നൈ: വേശ്യകളെക്കാള്‍ മോശമാണ് ചില നടിമാരുടെ രീതികള്‍ എന്ന് തുറന്നടിച്ച് സിനിമ നിര്‍മ്മാതാവിന്‍റെ ഭാര്യ. തമിഴിലെ പ്രമുഖ നിര്‍മ്മാണ കമ്പനി ഗ്രീന്‍ സ്റ്റുഡിയോ മേധാവി ജ്ഞാനവേല്‍ രാജയുടെ ഭാര്യ നേഹ ജ്ഞാവേലാണ് വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണു നേഹയുടെ പ്രതികരണം. 

നടിമാര്‍ കുടുംബം തകര്‍ക്കുന്നവരാണ്. നിര്‍മ്മാതാക്കള്‍ക്ക് പിറകെയാണ് അവരുടെ നടത്തം. വേശ്യകളെക്കാള്‍ തരം താഴ്ന്നവരാണ്. ചില നടിമാര്‍ വിവാഹം കഴിഞ്ഞ പുരുഷന്മാരെ വശീകരിക്കുന്നു. അവര്‍ക്കു വേണ്ടി കിടപ്പറ ഒരുക്കി കാത്തിരിക്കുന്നു. എന്‍റെ പക്കല്‍ അത്തരത്തിലുള്ള നടിമാരുടെ പേരു വിവരങ്ങള്‍ ഉണ്ട്, സമയമാകുമ്പോള്‍ ഞാന്‍ പുറത്തു വിടും എന്നും ഇവര്‍ പറയുന്നു. 

നേഹയുടെ ട്വീറ്റ വിവാദമായി. ജ്ഞാനവേല്‍ രാജയ്ക്ക് നടിമാരുമായി ബന്ധം ഉള്ളതു കൊണ്ടാണോ നേഹ ഇത്തരത്തില്‍ ട്വീറ്റ് ചെയ്തത് എന്നു പലരും ചോദിച്ചു. എന്നാല്‍ താനും ഭര്‍ത്താവും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല എന്നും കുടുംബങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സൂചിപ്പിക്കുക മാത്രമാണു ചെയ്തതെന്നും ഇവര്‍ പറയുന്നു. 

സ്ത്രീകള്‍ സ്ത്രീകളില്‍ നിന്നു നേരിടുന്ന ഭീഷണികളെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. എന്തു തന്നെ ആയാലും അത്തരം സ്ത്രീകള്‍ക്ക് എന്റെ ട്വീറ്റ് ഒരു മുന്നറിയിപ്പാണ് എന്നും ഇവര്‍ പറയുന്നു. സൂര്യ നായകനായ സിങ്കം 3 യുടെ വസ്ത്രാലങ്കരം നിര്‍വഹിച്ചത് നേഹയാണ്.