മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുലിമുരുകന്റെ ടീസര്‍ പുറത്തുവിട്ടു. മോഹന്‍‌ലാലിന് പിറന്നാള്‍ സമ്മാനമായാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. മോഹന്‍‌ലാല്‍ അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രമായ മുരുകന്റെ ഇന്‍ട്രോ ആണ് ടീസറിലുള്ളത്. മുണ്ടു മടക്കിക്കുത്തിയും മീശപിരിച്ചുമുള്ള മോഹന്‍ലാലാണ് ടീസറിലുള്ളത്.

വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.