മലയാളിക്ക് വിസ്‍മയക്കാഴ്ചകളുടെ വിരുന്നൊരുക്കിയ ചിത്രമാണ് പുലിമുരുകന്‍. നൂറുകോടിയിലധികം കളക്ഷന്‍ നേടി മോളീവുഡിന്‍റെ ബോക്സ് ഓഫീസ് ചരിത്രം തന്നെ തിരുത്തിക്കുറിച്ച ചിത്രം. ആക്ഷന്‍രംഗങ്ങളും സാങ്കേതികത്തികവും കൊണ്ട് മലയാളക്കരയിലെ തിയേറ്ററുകളില്‍ പുലിമുരുകന്‍ സൃഷ്ടിച്ച ആരവം ഇനിയും അവസാനിച്ചിട്ടില്ല. ജനക്കൂട്ടത്തെ ഇളക്കിമറിച്ച് മലയാളത്തിന്‍റെ പ്രിയതാരം മോഹന്‍ ലാല്‍ കളക്ഷന്‍ വേട്ട തുടര്‍ന്നു കൊണ്ടിരിക്കുന്നു. അതിനിടയില്‍ ചിത്രത്തിലെ കടുവയുടെ രംഗങ്ങള്‍ എങ്ങനെ ഗ്രാഫിക്സില്‍ സൃഷ്ടിച്ചു എന്ന് വിവരിക്കുന്ന വീഡിയോ എത്തിയിരിക്കുകയാണ്.
വീഡിയോ കാണാം
