ജമ്മുകശ്‍മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാൻമാര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധവുമായി ഇന്ത്യൻ സിനിമാലോകം. ഭീകരാക്രമണത്തില്‍ പ്രതിഷേധ സൂചകമായി അമിതാഭ് ബച്ചനടക്കമുള്ളവര്‍ രണ്ട് മണിക്കൂറോളം ഷൂട്ടിംഗ് നിര്‍ത്തിവച്ചു.

വിരേന്ദ്ര സെവാഗ്, ഹര്‍ഭജൻ സിംഗ്, സുരേഷ് റെയ്ന, വി വി എസ് ലക്ഷ്മണ്‍ തുടങ്ങിയവര്‍ പരസ്യചിത്രീകരണവും നിര്‍ത്തിവച്ചു. ജവാൻമാര്‍ക്ക് വേണ്ടി നമ്മള്‍ എന്തുപറഞ്ഞാലും, ചെയ്‍താലും അത് വളരെ ചെറുതായി പോകുമെന്ന് സെവാഗ് പറഞ്ഞു. അവര്‍ക്ക് നന്ദി പറയുകയും എന്താണ് ചെയ്യാൻ പറ്റുക അത് ചെയ്യുകയുമാണ് വേണ്ടത്. നമ്മള്‍ ദു:ഖിതരാണെങ്കിലും ഭാവിയില്‍ നല്ല കാലം ഉണ്ടാകുമെന്ന കരുതാം- സെവാഗ് പറയുന്നു. അതേസമയം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബത്തിന് സഹായവാഗ്ദാനവുമായി അമിതാഭ് ബച്ചൻ രംഗത്ത് എത്തിയിരുന്നു. ജവാൻമാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കാനാണ് ആലോചിക്കുന്നത് എന്ന് അമിതാഭ് ബച്ചന്റെ വക്താവ് പറയുന്നു. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദിന്റെ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാൻമാരായിരുന്നു കൊല്ലപ്പെട്ടത്.