മെക്കാനിക്കല്‍ എഞ്ചിനീയറിഗ് വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ക്വീനിന്റെ മോഷന്‍ പോസ്റ്റര്‍ തരംഗമാകുന്നു. നൂറനാട് ശ്രീബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിഗിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഓണാഘോഷ പരിപാടിയമായി ബന്ധപ്പെട്ട ഫോട്ടോ ആണ് പോസ്റ്റര്‍ രൂപത്തില്‍. പൊതുവെ ആണ്‍ കുട്ടികള്‍ അടക്കി വാഴുന്ന മെക്കില്‍ ഒരു പെണ്‍കുട്ടി എത്തിപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഒരു കൂട്ടം എഞ്ചിനീയര്‍മാരാണ് ചിത്രത്തിന്റെ അണിയറയിലും പ്രവര്‍ത്തിക്കുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ക്വീനിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ്, ജെബിന്‍ ജോസഫ് ആന്റണി എന്നിവര്‍ ചേര്‍ന്നാണ്. ഷിബു കെ. മൊയ്തീന്‍, റിഷാദ് വെള്ളടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപിച്ച അറേബ്യന്‍ ഡ്രീംസ് എന്ന കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മലയാളത്തില്‍ പുതുമുഖങ്ങളെ വെച്ച് നിര്‍മ്മിക്കുന്ന ഏറ്റവും ബജറ്റ് കൂടിയ ചിത്രമായിരിക്കും ക്വീന്‍ എന്നാണ് വാര്‍ത്തകള്‍. വിഷ്ണു ശര്‍മ്മയാണ് ഛായാഗ്രഹണം. സാഗര്‍ ദാസ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്‌സ് ബിജോയ് ആണ്. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന ക്വീന്‍ ജൂലായില്‍ റിലീസ് ചെയ്യും.
