ഡിജോ ആന്‍റണി സംവിധാനം ചെയ്ത ക്വീന്‍ സിനിമയില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് മുറിച്ച് മാറ്റാന്‍ പറഞ്ഞ സീന്‍ പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകന്‍ ഡിജോ ആന്‍റണി. ചിത്രത്തില്‍ എറ്റവും കൈയ്യടി ലഭിച്ച കഥാപാത്രമായിരുന്നു സലീം കുമാറിന്‍റെ അഡ്വ;മുകുന്ദന്‍ എന്ന സമകാലീന സംഭവങ്ങളെ കൂടി കോര്‍ത്തിണക്കിയ ചില രംഗങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. തൂക്കുകയര്‍ വാങ്ങി കൊടുക്കാന്‍ അല്ല കോടതികള്‍ എന്ന് ജഡ്ജിയുടെ പരാമര്‍ശത്തെ സലിംകുമാര്‍ അവതരിപ്പിക്കുന്ന അഡ്വക്കേറ്റ് മുകുന്ദന്‍ ചോദ്യം ചെയ്യുന്ന സീനാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. 

പിന്നെ എന്തിനാണ് സാര്‍ കോടതികള്‍ നൂറ് രൂപ കൊടുത്ത് സിനിമ കാണാന്‍ വന്നവനെ കൊണ്ട് ജനഗണമന പാടിക്കാനോ ? അതോ ആറായിരം കോടി കടമുള്ളവനെ വിദേശത്തേക്ക് പറക്കാന്‍ സഹായിച്ച് അവനെ യാത്രയാക്കാനോ ? എന്തിനാണ് കോടതികള്‍ എന്ന ഡയലോഗാണ് ഡിലീറ്റ് ചെയ്യേണ്ടി വന്നത്. ഈ ഡയലോഗുള്ള ഭാഗമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.