സാമൂഹ്യ സേവനത്തിനല്ല സിനിമയെടുക്കുന്നതെന്നും എന്‍റര്‍ടെയ്‍ന്‍മെന്‍റാണ് ലക്ഷ്യമെന്നും ആര്‍. ബല്‍ക്കി  

മുംബൈ: സാമൂഹ്യ പ്രതിബന്ധതയുള്ള കാര്യ പ്രസക്തിയുള്ള വിഷയങ്ങള്‍ സിനിമയിലൂടെ അവതരിപ്പിക്കുന്ന സംവിധായകനാണ് ആര്‍.ബല്‍കി. എന്നാല്‍ ആര്‍.ബല്‍ക്കിയുടെ പുതിയ പരാമര്‍ശം ആരേയും അമ്പരപ്പെടുത്തും.പ്രേക്ഷകരെ രസിപ്പിക്കുന്ന കഥകളുണ്ടാക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്നാണ് ആര്‍.ബല്‍ക്കി പറഞ്ഞത്.

അരുണാചലം മുരുകനന്ദന്‍റെ ജീവിതകഥയെ ആസ്പദമാക്കി എടുത്ത പാഡ്മാനും 64 കാരനും 32 കാരിയും തമ്മിലുള്ള പ്രണയം പറഞ്ഞ ചീനി കും, 'പാ'യും എല്ലാം വിഷയത്തിലെ വ്യത്യസ്ത കൊണ്ട് ശ്രദ്ധിക്കപ്പെട്ടതാണ്.

എന്നാല്‍ സാമൂഹ്യ സേവനത്തിനല്ല സിനിമയെടുക്കുന്നതെന്നും എന്‍റര്‍ടെയ്‍ന്‍മെന്‍റാണ് ലക്ഷ്യമെന്നും എന്‍റര്‍ടെയെന്‍മെന്‍റ് എന്നതിന് തന്‍റെ നിര്‍വചനം എന്താണോ തന്നെ എന്‍റര്‍ടെയ്ന്‍മെന്‍റ് ചെയ്യിപ്പിക്കുന്നത് അതാണെന്നും ആര്‍.ബല്‍ക്കി പറഞ്ഞു. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോണ്‍ഫറന്‍സില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു ബല്‍ക്കി.