സിംമ്പയില്‍ നിന്നും മാധവൻ പിൻമാറി

പരുക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് മാധവൻ സിംമ്പ എന്ന ചിത്രത്തില്‍ നിന്നും പിൻമാറി. രോഹിത് ഷെട്ടി സംവധാനം ചെയ്യാനിരുന്ന സിനിമയില്‍ നിന്ന് പിൻമാറിയ കാര്യം മാധവൻ തന്നെ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.

രോഹിത് ഷെട്ടിയുടെയും അദ്ദേഹത്തിന്റെ സിനിമകളുടെയും കടുത്ത ആരാധകനാണ് ഞാൻ. പരുക്ക് കാരണം അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാൻ കഴിയാത്തതില്‍ ഭയങ്കര വിഷമമുണ്ട്. ആരോഗ്യനില വീണ്ടെടുക്കുന്നുണ്ട്. പക്ഷേ വലിയ ഒരു അവസരം നഷ്‍ടപ്പെട്ടതില്‍ വിഷമമുണ്ട്- മാധവൻ പറയുന്നു. തോളെല്ലിന് ശസ്‍ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് മാധവൻ വിശ്രമത്തിലാണ്. നേരത്തെ നവ്ദീപ് സിംഗിന്റെ ചിത്രത്തില്‍ നിന്നും മാധവൻ പിൻമാറിയിരുന്നു. ആക്ഷൻ രംഗങ്ങളില്‍ അഭിനയിക്കാകില്ലെന്നതിനാലാണ് മാധവൻ പിൻമാറിയത്.