പര്‍ച്ചേദ് എന്ന സിനിമയിലെ രാധികാ ആപ്തെയുടെ നഗ്നരംഗം നേരത്തെ ഓണ്‍ലൈനില്‍ ലീക്കായപ്പോള്‍ വിവാദമായിരുന്നു. അതിനെതിരെ രാധികാ ആപ്തെ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ചുട്ടമറുപടിയാണ് രാധിക ആപ്തെ കൊടുത്തിരിക്കുന്നത്.

നിങ്ങളും ആ ക്ലിപ് കണ്ടു. എന്നിട്ട് അത് മറ്റുള്ളവര്‍ക്ക് കൊടുത്തു. നിങ്ങളൊക്കെയാണ് വിവാദമാക്കിമാറ്റുന്നത്. ഞാനൊരു ആര്‍ട്ടിസ്റ്റ് ആണ്. എന്റെ ജോലിയില്‍ എനിക്ക് പ്രത്യേക രംഗങ്ങള്‍ ചെയ്യേണ്ടി വരും. സിനിമയുടെ ഭാഗമായി ചെയ്ത രംഗം ചോര്‍ന്നതില്‍ നാണക്കേടില്ല. നിങ്ങള്‍ക്ക് ഒരു നഗ്ന ശരീരം കാണണമെന്ന് തോന്നുന്നുവെങ്കില്‍ എന്റെ ക്ലിപ് കാണുന്നതിനു പകരം വസ്ത്രം അഴിച്ച് കണ്ണാടിക്ക് മുന്നില്‍ പോയി നോക്കൂ. അങ്ങനെ ചെയ്‍തിട്ടുവരൂ. എന്നിട്ട് നമുക്ക് സംസാരിക്കാം - രാധികാ ആപ്തെ പറഞ്ഞു.