ആ സംവിധായകന്‍റെ സിനിമയുടെ ഓഡിഷന് ഫോണ്‍ സെക്സില്‍ ഏര്‍പ്പെടേണ്ടി വന്നു ; രാധിക ആപ്തെ

First Published 21, Mar 2018, 4:17 PM IST
radhika apte reveals she had to do phone sex during film audition
Highlights
  • ഓഡിഷന് വേണ്ടി ഫോണ്‍ സെക്സില്‍ ഏര്‍പ്പെടേണ്ടി വന്നു
  • വെളിപ്പെടുത്തലുമായി രാധിക ആപ്തെ

മുംബൈ: അടുത്ത കാലത്ത് സിനിമയുടെ പിന്നണിയില്‍ നടക്കുന്ന കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി നിരവധി വെളിപ്പെടുത്തലുകളുണ്ടായി. ബോളിവുഡ് നടി രാധിക ആപ്തയും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം. ഒരു സിനിമയുടെ ഓഡിഷന് വേണ്ടി ഫോണ്‍ സെക്സില്‍ ഏര്‍പ്പെടേണ്ടി വന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍.

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ദേവ് ഡി എന്ന ചിത്രത്തിന്‍റെ ഓഡിഷന് വേണ്ടിയാണ് ഫോണ്‍ സെക്സില്‍ ഏര്‍പ്പെടേണ്ടി വന്നതെന്ന് രാധിക ഒരു സ്വാകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആ സമയത്ത് പൂനയിലായിരുന്നുവെന്നും പിന്നീടൊരിക്കലും അത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും രാധിക വെളിപ്പെടുത്തി. 

2009ല്‍ ആണ് ദേവ് ഡി പുറത്തിറങ്ങിയത്. അഭയ് ഡിയോള്‍, മാഹി ഗില്‍, കല്‍ക്കി കൊച്ച്ലിന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയത്.  ദിവസങ്ങള്‍ക്ക് മുന്പ് രാധിക തെലുഗ് ചിത്രത്തിനിടെ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരുന്നു.  തന്നോട് മോശമായി പെരുമാറിയ തെന്നിന്ത്യന്‍ നടന്‍റെ മുഖത്ത് അടിക്കേണ്ടി വന്നുവെന്നായിരുന്നു വെളിപ്പെടുത്തല്‍. ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് നായകനില്‍ നിന്ന് രാധികയ്ക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.

loader