ബാഹുബലി 2 കറാച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍

എസ് എസ് രാജമൌലിയുടെ സൂപ്പര്‍ഹിറ്റ് സിനിമ ബാഹുബലി 2 കറാച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. എസ് എസ് രാജമൌലി തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.

കളക്ഷൻ റെക്കോര്‍ഡുകള്‍ ഭേദിച്ച് ചരിത്രത്തില്‍ സ്ഥാനം നേടിയ സിനിമയാണ് ബാഹുബലി. പ്രഭാസ്, അനുഷ്‍ക ഷെട്ടി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാഹുബലി ഒന്നും ബാഹുബലി രണ്ടും വൻ ഹിറ്റായിരുന്നു. അതേസമയം രാജമൌലി തന്റെ പുതിയ സിനിമയുടെ തിരക്കിലാണ്. രാം ചരണ്‍ തേജയും ജൂനിയര്‍ എൻടിആര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാമന്തയാണ് നായിക.