ചെന്നൈ: സിനിമാ നിരൂപകര്‍ക്കെതിരെ ആഞ്ഞടിച്ച് സൂപ്പര്‍ താരം രജനികാന്ത്. സിനിമകളെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചില നിരൂപകരുടെ വിമര്‍ശനമെന്ന് രജനീകാന്ത് കുറ്റപ്പെടുത്തി. നിരൂപകര്‍ അല്‍പം മാന്യത കാണിയ്ക്കണമെന്നും രജനികാന്ത് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിക്രം പ്രഭു നായകനാകുന്ന നെരുപ്പ് ഡാ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് സിനിമാ നിരൂപകര്‍ക്കെതിരെ രജനികാന്ത് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഒരു സിനിമക്ക് പിന്നില്‍ നിരവധി പേരുടെ പ്രയത്നമുണ്ട്. ഇങ്ങനെ എടുത്ത ഒരു സിനിമയെക്കുറിച്ച് മറ്റൊരാളോട് പറയുമ്പോള്‍ അല്‍പം മാന്യത കാണിക്കണം സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞു.

സിനിമയെ തകര്‍ക്കുന്ന രീതിയിലാകരുത് വിമര്‍ശനം. ചില സിനിമകളെ തകര്‍ക്കുയെന്ന ഉദ്ദേശത്തോടെയാണ് പലരുടേയും വിമര്‍ശനമെന്നും രജനികാന്ത് കുറ്റപ്പെടുത്തി. സൂപ്പര്‍ താരത്തെ അനുകൂലിച്ചും എതിര്‍ത്തും സിനിമലോകവും പ്രേക്ഷകരും രംഗത്തെത്തിക്കഴിഞ്ഞു. സൂപ്പര്‍ താരം പറഞ്ഞത് പൂര്‍ണമായും ശരിയാണെന്ന് ഒരു വിഭാഗം പറയുമ്പോള്‍ പണം മുടക്കി സിനിമ കാണുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ് മറുപക്ഷത്തിന്‍റെ വാദം.