കബാലി എന്ന സൂപ്പർഹിറ്റിന് ശേഷം പാ. രഞ്ജിത്തും രജനീകാന്തും വീണ്ടും ഒന്നിക്കുന്നു. ശങ്കറിന്റെ എന്തിരൻ 2വിന് ശേഷമായിരിക്കും രജനികാന്ത് പ രഞ്ജിത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ധനുഷ് ആണ് ഇരുവരും ഒന്നിക്കുന്ന വാര്‍ത്ത ട്വീറ്റ് ചെയ്‍തത്. ചിത്രം നിർമിക്കുന്നത് ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസാണ്. മലേഷ്യയിലെ അധോലോകനായകനായ കബാലീശ്വരനായി രജനി എത്തിയ കബാലി ബോക്സ്ഓഫീസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു.
