രജനികാന്തിന്റെ രാഷ്‍ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്‍ത് നടി ഗൗതമി. രജനികാന്തിന്റെ സല്‍പ്പേരും പ്രശസ്‍തിയും ജനങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഉപകരിക്കുമെന്നും ഗൗതമി പറഞ്ഞു.

തലൈവ (ലീഡര്‍) ആയി വിശേഷിപ്പിക്കപ്പെടുന്ന താരമായ രജനികാന്ത് രാഷ്‍ട്രീയത്തില്‍ വരുന്നത് നല്ല കാര്യമാണ്. രാഷ്‍ട്രീയത്തില്‍ നല്ല വ്യക്തികളെയാണ് ആള്‍ക്കാര്‍ക്ക് വേണ്ടത്. ഇത് ഒരു തുടക്കം മാത്രമാണ്. ദശകങ്ങളോളം ദ്രാവിഡ് പാര്‍ട്ടികള്‍ പിടിമുറുക്കിയിരിക്കുന്ന സംസ്ഥാനത്ത് രജനികാന്തിന്റെ ആദ്ധ്യാത്മിക രാഷ്‍ട്രീയത്തിന് വിജയിക്കാനാകുമോ എന്നത് കാലംകൊണ്ട് അറിയേണ്ടതാണ്- ഗൗതമി പറഞ്ഞു.