റിലീസിന് ഒരു ദിവസം മുന്‍പ് കബാലിയിലെ രജനീകാന്തിന്‍റെ ഇന്‍ട്രോ രംഗം ഓണ്‍ലൈനില്‍. ഇന്നലെ മുതലാണ് വാട്ട്സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ കൂടി രംഗങ്ങള്‍ ചോര്‍ന്നത്. തമിഴ്റോക്ക്സ്.കോം എന്ന സൈറ്റിന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ആദ്യം ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

2.01 മിനുട്ട് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ഇതില്‍ "My Father Baliah" എന്ന പേരില്‍ ഒരു പുസ്തകം വായിക്കുന്ന രജനി, പിന്നീട് ജയില്‍ മോചിതനാകുന്നതാണ് രംഗത്തില്‍ ഉള്ളത്. 

എന്നാല്‍ സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കും എന്നാണ് കബാലിയുടെ നിര്‍മ്മാതാവ് കലൈപുലി എസ് താനു പറയുന്നു. 

കബാലി പരാജയപ്പെട്ടാല്‍ എന്ത് സംഭവിക്കും - വീഡിയോ