ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇന്നലെയായിരുന്നു രജനിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഇന്നലെ രജനിയുടെ ട്വിറ്റര്‍ പേജിലെ ഫോളോവേഴ്സിന്‍റെ എണ്ണം പെട്ടെന്ന് കൂടുകയായിരുന്നു. ഷാരൂഖിനെയും സല്‍മാനെയും ആമിറിനെയും അക്ഷയ് കുമാറിനെയും, കബാലി സംവിധായകന്‍ പാ രഞ്ജിതിനെയും, കലൈ പുലി താനുവിനെയും രജനി പിന്തുടരാന്‍ തുടങ്ങി.
തുടര്‍ന്ന് ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടു Rajanikanth #HitToKill എന്നായിരുന്നു ട്വീറ്റ്. രജനിയുടെ ഒരു ട്വീറ്റിനായി കാത്തിരിക്കുന്ന ആരാധകര്‍ ട്വീറ്റ് ചെയ്തു. ട്വീറ്റ് ചര്‍ച്ചയാകാന്‍ തുടങ്ങി, പലര്‍ക്കും ട്വീറ്റിന്റെ അര്‍ത്ഥമറിയണം. സംഗതി കൈവിട്ട് പോകുമെന്നും ട്വീറ്റ് വിവാദമായി മാറുമെന്നായതോടെ രജനിയുടെ മകള്‍ സൗന്ദര്യ രംഗത്തെത്തി.
അച്ഛന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും എന്നാല്‍ പെട്ടെന്നു തന്നെ അത് തിരിച്ചെടുക്കാനായെന്നും സൗന്ദര്യ പറഞ്ഞു. ഹാക്ക് ചെയ്തപ്പോള്‍ പ്രത്യക്ഷപ്പെട്ട വിവാദ ട്വീറ്റ് ഉടനെ നീക്കം ചെയ്തു.
