ബിജുമേനോന്‍റെ നാടന്‍ കഥാപാത്രവുമായി മറ്റൊരു ചിത്രം കൂടി വരുന്നു. രഞ്ജന്‍പ്രമോദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രക്ഷാധികാരി ബൈജു വിഷുവിന് പ്രദര്‍ശനത്തിനെത്തും.
നർമത്തിലൂടെ നമ്മുടെ ഒരു കാലികപ്രശ്നം ഗ്രാമത്തിലെ കൊച്ചുകൊച്ചു കുടുംബജീവിതങ്ങളിലൂടെ അവതരിപ്പിക്കുകയാണ് രക്ഷാധികാരി ബൈജുവില്‍. നഗരവത്കരണം ഗ്രാമത്തിലുണ്ടാക്കുന്ന മാറ്റമാണ് പ്രമേയം.സര്‍ക്കാരുദ്യോഗസ്ഥനായാണ് ബിജു മേനോന്‍ ചിത്രത്തില്‍.ചിത്രത്തിന്‍റെ ഓഡിയോ പ്രകാശനം കൊച്ചിയില്‍ നടന്നു.
തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഡാര്‍വിന്റെ പരിണാമത്തിലൂടെ അരങ്ങേറ്റം കുറിച്ച മോഡല്‍ കൂടിയായ ഹന്നാ റെജി കോശിയാണ് നായിക. ഹരിനാരായണന്‍ വരികളെഴുതി ബിജിബാല്‍ സംഗീതം നല്‍കുന്ന ഏഴു ഗാനങ്ങളുണ്ട് ചിത്രത്തില്‍.
