തനിക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയ ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയ്ക്ക് സണ്ണി ലിയോണിന്‍റെ മറുപടി. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് സണ്ണി ലിയോണ്‍ രാംഗോപാല്‍ വര്‍മ്മയ്ക്ക് മറുപടി നല്‍കിയത്. എല്ലാവരും വാക്കുകള്‍ ബുദ്ധിപൂര്‍വം ഉപയോഗിക്കുക എന്നായിരുന്നു സണ്ണിയുടെ മറുപടി. 

വനിതാ ദിനത്തില്‍ ട്വിറ്ററിലൂടെയാണ് രാം ഗോപാല്‍ വര്‍മ്മ വിവാദത്തിന് തുടക്കമിട്ടത്. സണ്ണി ലിയോണിനെപ്പോലെ എല്ലാ സ്ത്രീകള്‍ക്കും പുരുഷന്‍മാരെ സന്തോഷിപ്പിക്കാന്‍ സാധിക്കട്ടെ എന്നായിരുന്നു രാംഗോപാല്‍ വര്‍മ്മയുടെ വിവാദ ട്വീറ്റ്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ട്വിറ്ററില്‍ ഉയര്‍ന്നത്. തുടര്‍ന്ന് രാംഗോപാല്‍ വര്‍മ്മ മാപ്പ് പറഞ്ഞിരുന്നു.