തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ചിത്രത്തില്‍‌ നായകനോളം കയ്യടി നേടിയ താരമാണ് രമ്യാ കൃഷ്‍ണന്‍. പടയപ്പയില്‍ രമ്യാ കൃഷ്‍ണന്റെ കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നാണ് വാര്‍ത്ത. രജനീകാന്തിന്റെ 2.0 എന്ന ചിത്രത്തിലാണ് രമ്യാ കൃഷ്‍ണന്‍ അഭിനയിക്കുന്നത്.


ഷങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2010ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. അക്ഷയ് കുമാറാണ് ചിത്രത്തില വില്ലന്‍. എമി ജാക്സണാണ് നായിക. ചിത്രത്തില്‍ ശക്തമായ സ്‍ത്രീ കഥാപാത്രമായിരിക്കും രമ്യാ കൃഷ്‍ണന്റേത്. അതേസമയം രമ്യാ കൃഷ്‍ണന്‍ ബാഹുബലി 2ന്റേയും സബാഷ് നായിഡുവിന്റേയും തിരക്കിലാണ്.