പ്രണയം തകര്‍ന്നെങ്കിലും ദീപികയ്‍ക്കായി രണ്‍ബിറിന്റെ പാട്ടും ഡാൻസും- വീഡിയോ
രണ്ബിര് കപൂറും ദീപിക പദുക്കോണും തമ്മിലുള്ള പ്രണയം ഒരുകാലത്ത് ആരാധകര്ക്കിടയില് ചര്ച്ചയായിരുന്നു. എന്നാല് 2009ല് ഇരുവരും തമ്മില് വേര്പിരിഞ്ഞു. ഇരുവരും വീണ്ടും ഒരു ചടങ്ങില് ഒന്നിച്ചതാണ് ഇപ്പോള് വാര്ത്തയാകുന്നത്. ഒരു ഫാഷൻ ഷോയിലാണ് രണ്ബിറും ദീപികയും ഒന്നിച്ചത്. ദീപികയുമായി ചേര്ന്ന് രണ്ബിര് നൃത്തംവയ്ക്കുയും ചെയ്തു.
അതേസമയം രണ്വിര് സിംഗും ദീപിക പദുക്കോണും തമ്മില് ഉടൻ വിവാഹിതരാകുമെന്നാണ് സിനിമ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. ഇരുവരും അഞ്ച് വര്ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹതീയതി മാതാപിതാക്കള് നിശ്ചയിച്ചതായാണ് റിപ്പോര്ട്ട്. സെപ്റ്റംബര് മുതല് നാല് തീയതികളാണ് വിവാഹത്തിനായി കണ്ടിരിക്കുന്നത്. അതേസമയം ദീപിക വധുവാകാനുള്ള ഒരുക്കത്തിലാണ്. വിവാഹ ഷോപ്പിംഗ് തുടങ്ങിയെന്നും അടുത്തവൃത്തങ്ങള് പറയുന്നു. ഹിന്ദു മതാചാരപ്രകാരമായിരിക്കും വിവാഹം. അടുത്ത സുഹൃത്തുക്കള്ക്കും ബന്ധുക്കള്ക്കും മാത്രമായിരിക്കും ക്ഷണം ഉണ്ടാകുക. തുടര്ന്ന് വലിയ തോതില് വിവാഹവിരുന്നും നടത്താനാണ് തീരുമാനമെന്നുമാണ് റിപ്പോര്ട്ട്.
