രൺവീറിനൊപ്പം ഒരു പരസ്യ ചിത്രത്തിൽ അഭിയിക്കുകയാണ് മാനുഷി

ബോളിവുഡ് നടൻ രൺവീർ സിങ്ങിനെ വാനോളം പുകഴ്ത്തി ലോകസുന്ദരി മാനുഷി ചില്ലർ. തന്നെ സംബന്ധിച്ചിടത്തോളം രൺവീർ സിങ്ങിനൊപ്പം അഭിനയിച്ചത് വ്യത്യസ്ത അനുഭവമാണെന്നാണ് മാനുഷി പറഞ്ഞത്. രൺവീർ പകർന്ന് തരുന്ന ഉന്മേഷം നമ്മളെ മുന്നോട്ട് കൊണ്ടുപോകുമെന്നും താരം പറഞ്ഞു. രൺവീറിനൊപ്പം ഒരു പരസ്യ ചിത്രത്തിൽ അഭിയിക്കുകയാണ് മാനുഷി. 

View post on Instagram

ഈ പരസ്യ ചിത്രം വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. തനിക്ക് രൺവീർ സിങ്ങിനൊപ്പം അഭിനയിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും താരം ആകാംഷയോടെ പറഞ്ഞു. മുംബൈയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. പരസ്യ ചിത്രത്തിൽ രസകരമായ ന‍ൃത്തവുമായാണ് മാനുഷി എത്തുന്നത്. 

നിരവധി പരസ്യ ചിത്രങ്ങളിൽ അഭിന‌യിച്ചിട്ടുണ്ടെങ്കിലും ബോളിവുഡിലേ അരങ്ങേറ്റത്തെക്കുറിച്ച് താരം വ്യക്തമായ മറുപടിയൊന്നും പറഞ്ഞില്ല. എന്നാൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് ആസ്വദിക്കുന്നുണ്ടെന്നും അത് ജീവിതത്തിലെ പുതിയ അനുഭവമാണെന്നും താരം പറഞ്ഞു. അതേസമയം, ഇഷ്ടതാരം ആമിർഖാനൊപ്പം അഭിനയിക്കണമെന്നാണ് മാനുഷിയുടെ ആ​ഗ്രഹം.