ഷൂട്ടിംഗിനിടെ രണ്‍വീര്‍ സിംഗിന് തലയ്‍ക്ക് പരുക്കേറ്റു. പത്മാവതി എന്ന സിനിമയുടെ അവസാനഘട്ട രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് രണ്‍വീര്‍ സിംഗിന് പരുക്കേറ്റത്. രണ്‍വീര്‍ സിംഗിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി മുംബെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സഞ്ജയ് ലീല ബന്‍സാലിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. രാവല്‍ രത്തന്‍ സിംഗായിട്ടാണ് ഷാഹിദ് കപൂര്‍ അഭിനയിക്കുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ പത്മിനിയെ അവതരിപ്പിക്കുന്നത്.