ഹർജി പരിഗണിക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി
കൊച്ചി: നടൻ ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസിൽ യുവതി നൽകിയ ഹർജി പരിഗണിക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി. ഉണ്ണിമുകുന്ദന്‍റെ വീട്ടിൽ സിനിമയുടെ തിരക്കഥ പറയാൻ ചെന്ന തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. കഴിഞ്ഞ ഓഗസ്റ്റ് 23ന് നടന്ന സംഭവത്തിൽ സെപ്റ്റംബർ 15ന് യുവതി പരാതി നൽകിയിരുന്നു.
