ശിഷ്യകളായ രണ്ട് യുവതികളെ പീഡിപ്പിച്ച സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ ജീവിതം സിനിമയാകുന്നതായി റിപ്പോര്‍ട്ട്. സംഭവബഹുലമായ ജീവിതത്തിലെ ദത്തുപുത്രിയും കൊടുംകുറ്റവാളിയുമായ ഹണിപ്രീതിന്റെ വേഷത്തിലെത്തുന്നത് സിനിഹോട്ട് റാഖി സാവന്താണ്. 

ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതനുസരിച്ച് റാസ മുറാദാണ് ചിത്രത്തില്‍ വിവാദ നായകന്‍ ഗുര്‍മീതിനെ അവതരിപ്പുന്നത്. അസുതോഷ് മിശ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനായി അജാസ് ഖാനാണ് വേഷമിടുന്നത്. വേഷങ്ങളുടെ കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.