കൊച്ചി: വനിതാ സിനിമാ പ്രവർത്തകരുടെ വിമൻ ഇൻ കളക്ടീവ് ബദൽ സംഘടനയല്ലെന്ന് നടി രമ്യ നമ്പീശന്‍. അമ്മയുടെ വാർഷിക യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമായ അവർ ഇക്കാര്യം പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിമൻ ഇൻ കളക്ടീവ് ഒരു സംഘടനയ്ക്കും എതിരല്ല. നിലവിലെ സംഭവവികസങ്ങളുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളും അമ്മയുടെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും അവർ പറഞ്ഞു. അതേ സമയം ആക്രമിക്കപ്പെട്ട നടിയും, മഞ്ജു വാര്യരും അമ്മ ജനറല്‍ ബോഡിയില്‍ പങ്കെടുക്കുന്നില്ല.

അതേ സമയം വിമൻ ഇൻ കളക്ടീവിലെ റിമ കലിംഗല്‍, ഗീതുമോഹന്‍ദാസ് അടക്കമുള്ളവര്‍ യോഗത്തിന് എത്തിയിട്ടുണ്ട്.