മുംബൈ: ഷക്കീലയുടെ ജീവിതം ബോളിവുഡ് ചിത്രമാകുന്നു. നടി റിച്ചാഛദ്ദയാണ് ഷക്കീലയായി അഭിനയിക്കുന്നത്. മുന്‍പ് ദക്ഷിണേന്ത്യന്‍ സിനിമ ലോകത്തെ ‌മാദക റാണിയായിരുന്ന സില്‍ക് സ്മിതയുടെ ചിത്രം ബോളിവുഡില്‍ ഡേര്‍ട്ടി പിക്ചര്‍ എന്ന പേരില്‍ സിനിമയായിരുന്നു. ഇതിലെ അഭിനയത്തിന് വിദ്യബാലന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

പതിനാറാം വയസില്‍ സിനിമ രംഗത്ത് എത്തിയ ഷക്കീല, ബി ഗ്രേഡ് സിനിമകളിലൂടെയാണ് ശ്രദ്ധേയയാത് സിനിമയിലേക്ക്  90 കളുടെ അവസാനം മുതല്‍ 2000ത്തിന്‍റെ തുടക്കത്തിലും ഇവരുടെ ചിത്രങ്ങള്‍ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡത്തിലും തരംഗം സൃഷ്ടിച്ചിരുന്നു. 

ഏപ്രില്‍ - മെയ് മാസത്തില്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന സിനിമ ഉടന്‍ തന്നെ ആരംഭിക്കുമെന്നും മികച്ച തിരക്കഥയില്‍ രൂപപ്പെടുന്ന സിനിമ പ്രേക്ഷകര്‍ക്ക് മികച്ച അനുഭവമായിരിക്കുമെന്നും റിച്ചയുടെ വക്താവ് പറയുന്നു. 'ലവ് യൂ ആലിയ' സിനിമ ചെയ്ത ഇന്ദ്രജീത്ത് ലങ്കേഷാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഈ ഏപ്രിലില്‍ ആരംഭിക്കുന്ന സിനിമ 2019 ആദ്യം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.