അര്‍ബുദ ബാധിതയായിരുന്നു ലോകമെമ്പാടുമുള്ള വേദികളില്‍ ഗാനങ്ങള്‍ അവതരിപ്പിച്ചിരുന്നു
ജെറുസലേം:പലസ്തീന് ഗാനരചയിതാവും ഗായികയുമായ റിം ബെന്ന അന്തരിച്ചു. നീണ്ട ഒന്പതുവര്ഷം അര്ബുദത്തോട് പൊരുതിയ ശേഷമാഥണ് 51 കാരിയായ റിം ബെന്ന വിടപറഞ്ഞിരിക്കുന്നത്. മരണസമയത്ത് ജന്മസ്ഥലമായ നസ്റേത്തിലായിരുന്നു റിം ബെന്ന.
പലസ്തീനിലെ ഇസ്രായേല് അധിനിവേശത്തിനെതിരെ ലോകമെമ്പാടുമുള്ള വേദികളില് റിം ബെന്ന ഗാനങ്ങള് അവതരിപ്പിച്ചിരുന്നു. പാലസ്തീന് സ്വാതന്ത്രത്തെ സൂചിപ്പിക്കുന്ന പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞാണ് റിം ബെന്ന വേദികളിലെത്തിയത്.
ഞായറാഴ്ച രാവിലെയോടെ റിം ബെന്ന അന്തരിച്ചെന്ന് ബന്ധുക്കള് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പലസ്തീനിലെ പ്രശസ്തനായ കവി സൗഹരിയ സബാഗിന്റെ മകളാണ് 51 കാരിയായ റിം ബെന്ന.
