കുവൈറ്റില്‍ ഇസ്ലാമിക നിയമപ്രകാരം സ്ത്രീകള്‍ നൃത്തം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നൃത്തപരിപാടി ഉപേക്ഷിച്ചതെന്ന് റിമ പറഞ്ഞു. കുവൈറ്റില്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പരിശോധന കര്‍ശനമാണ്. അതിനാല്‍ നിയമം തെറ്റിച്ച് നൃത്തം അവതരിപ്പിക്കേണ്ടന്ന് തീരുമാനം എടുക്കുകയായിരുന്നുവെന്ന് റിമ വനിതാ മാഗസിനോട് പറഞ്ഞു.
നൃത്തപരിപാടിക്കായി മേക്കപ്പിട്ട ശേഷമാണ് റിമ പരിപാടി ഉപേക്ഷിച്ചത്. തുടര്‍ന്ന് റിമ സദസിലേക്ക് മാറിയിരുന്നു. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് റിമ പരിപാടി ഉപേക്ഷിച്ചുവെന്നായിരുന്നു വാര്‍ത്ത. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ റിമയോ സംഘാടകരോ തയ്യാറായിരുന്നില്ല.
