ഭരത് അനെ നേനു എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മഹേഷ് ബാബു നായകനാകുന്ന ചിത്രമാണ് മഹര്‍ഷി. ചിത്രത്തിനായി എട്ട് കോടി രൂപയുടെ സെറ്റ് ഇട്ടെന്നാണ് പുതിയ വാര്‍ത്ത.

ഭരത് അനെ നേനു എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മഹേഷ് ബാബു നായകനാകുന്ന ചിത്രമാണ് മഹര്‍ഷി. ചിത്രത്തിനായി എട്ട് കോടി രൂപയുടെ സെറ്റ് ഇട്ടെന്നാണ് പുതിയ വാര്‍ത്ത.

റാമോജി ഫിലിം സിറ്റിയിലാണ് ചിത്രത്തിനായി സെറ്റ് ഇട്ടിരിക്കുന്നത്. ഒരു ഗ്രാമത്തിലാണ് മഹേഷും നരേഷും തമ്മിലുള്ള നിരവധി രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത്. അതിനായി ആണ് ഒരു ഗ്രാമത്തിന്റെ വലിയ സെറ്റ് ഇട്ടിരിക്കുന്നത്.

ഗംഭീര ആക്ഷൻ എന്റര്‍ടെയ്നറായിരിക്കും മഹര്‍ഷിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വംശിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പൂജ ഹെജ്ഡെ നായികയായി എത്തുന്നു. ദേവി ശ്രി പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീ സംവിധാനം നിര്‍വഹിക്കുന്നത്.