ദില്ലി: പുതുവര്‍ഷം പുതിയ സിനിമയുമായി തുടങ്ങിയതിന്‍റെ സന്തോഷത്തിലാണ് നടന്‍ സെയ്ഫ് അലിഖാന്‍. അതിനേക്കാളേറെ മകള്‍ സാറയുടെ ആദ്യ ചിത്രം ഒരുങ്ങുന്നതിന്റെ ത്രില്ലിലും. സിനിമ സാറയുടെ സ്വപ്നമാണ്, അവളുടെ സ്വപ്നങ്ങളെല്ലാം സഫലമാകട്ടെയെന്ന് സെയ്ഫ് പറഞ്ഞു. ആദ്യ ഭാര്യയിലെ മകളാണ് 24കാരിയായ സാറ. 

ഭാര്യ കരീനയുടെ പുതിയ ചിത്രമായ 'വേരേ ദി വെഡ്ഡിങ്'ന്‍റെ സന്തോഷവും സെയ്ഫ് പങ്കുവെച്ചു. ഈ സിനിമ കരീനയുടെ മടങ്ങി വരവല്ലേ എന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് സെയ്ഫ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍. 'അവളോടാണ് നിങ്ങള്‍ ഇത് ചോദിച്ചിരുന്നതെങ്കില്‍ എന്തെങ്കിലും എടുത്ത് അവള്‍ നിങ്ങളെ എറിഞ്ഞേനെ, അതു ചിലപ്പോള്‍ ചെരുപ്പുമാകാം. 

അവളെ സംബന്ധിച്ചിടത്തോളം എപ്പോഴും സിനിമയ്ക്ക് ചുറ്റും അവളുണ്ട്' സെയ്ഫ് പറഞ്ഞു. കുഞ്ഞുണ്ടായ ശേഷം കരീനയുടെ ആദ്യ ചിത്രമാണിത്. 
സിനിമയോടുള്ള കരീനയുടെ ആത്മാര്‍ത്ഥതയേയും സെയ്ഫ് പ്രശംസിച്ചു. അവള്‍ നല്ലൊരു ആര്‍ട്ടിസ്റ്റാണ്. സിനിമയ്ക്കു വേണ്ടി അവള്‍ തന്‍റെ ആരോഗ്യവും ഫിറ്റ്‌നസും നിലനിര്‍ത്തുന്നത് എങ്ങനെയെന്ന് ഞാന്‍ കണ്ടിട്ടുണ്ട്.