ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ പലരും എതിര്‍ക്കാത്തത് നിലനില്‍പ്പിനുവേണ്ടിയെന്ന് സജിത മഠത്തില്‍
ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ കുറിച്ച് 'അമ്മ' ആത്മപരിശോധന നടത്തണമെന്ന് സജിത മഠത്തില്. തീരുമാനത്തെ പലരും എതിര്ക്കാത്തത് നിലനില്പ്പിനുവേണ്ടിയെന്നും സജിത മഠത്തില് പറഞ്ഞു.
ജോലിത്തിരക്കുകള് ഉള്ളതുകൊണ്ടും കൊച്ചിയില് ഇല്ലാത്തതിനാലും അമ്മ യോഗത്തില് പങ്കെടുക്കാനായില്ല. വുമണ് സിനിമ കളക്ടീവ് അംഗങ്ങള് യോഗത്തില് പങ്കെടുക്കാതിരുന്നത് മനഃപൂര്വ്വമല്ലെന്നും സജിത മഠത്തില് പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലാണ് സജിത മഠത്തില് പ്രതികരിച്ചത്.
