Asianet News MalayalamAsianet News Malayalam

'പള്ളിക്കലന്‍റെ മോള്‍ക്ക്' സലിംകുമാറിന്‍റെ മാസ്റ്റര്‍ പീസ് നൃത്തം വീഡിയോ

Salim kumar dance in new movie Sherlock toms
Author
First Published Sep 24, 2017, 4:44 PM IST

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത 'ചതിക്കാത്ത ചന്തു'വിലെ  ഡാന്‍സ് മാസ്റ്റര്‍ വിക്രമിനെ അത്ര പെട്ടെന്ന് ആരും മറക്കില്ല. സിനിമയില്‍ ഇടയ്ക്കിടെയുള്ള ദ്വിമുദ്രകളും മറ്റും പിന്നീട് ട്രോളര്‍മാര്‍ ഏറ്റെടുത്തു. സലിം കുമാറിന്‍റെ  മാസ്റ്റര്‍പീസ് നൃത്തച്ചുവടുകള്‍ ഇന്നും പ്രേക്ഷകര്‍ അത്രയും ആവേശത്തോടെയാണ് കാണുന്നതും അനുകരിക്കുന്നതും. സിനിമ ഇറങ്ങി 13 വര്‍ഷം പിന്നിടുമ്പോള്‍ അതേ നൃത്തച്ചുവടുകളുമായി സലിം കുമാര്‍ വീണ്ടുമെത്തി.

ബിജുമേനോന്‍ നായകനായ 'ഷെര്‍ലക് ടോംസ'് എന്ന സിനിമയിലെ 'പള്ളിക്കലച്ചന്‍റെ മോളേ' എന്നു തുടങ്ങുന്ന ഗാനത്തിലാണ് സലിം കുമാര്‍ തന്റെ പ്രശസ്തമായ നൃത്തച്ചുവടുകളുമായി വീണ്ടുമെത്തിയത്. ഒരു എഞ്ചിനിയറിംഗ് വര്‍ക്ക് കടയിലിരുന്ന് പാടുന്ന പാട്ടിനാണ് സലിംകുമാറിന്‍റെ മാസ്റ്റര്‍പീസ് നൃത്തം.

ഗാനരംഗത്ത് ബിജുമേനോന്‍, സ്രിന്ദ, നോബി തുടങ്ങിയവര്‍ അണിനിരക്കുന്നു. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഹരിനാരായണന്‍റെ വരികള്‍ ബിജിപാല്‍ ഈണം നല്‍കിയത്. ഷാഫി സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാണം ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ്. സെപ്തംബര്‍ 29 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. 

 

 

 


 

 

Follow Us:
Download App:
  • android
  • ios