സലിംകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കറുത്ത ജൂതന്‍. ചിത്രത്തില്‍ സലിംകുമാര്‍ അഭിനയിക്കുന്നുമുണ്ട്.

സലിംകുമാറിനു പുറമേ രമേഷ് പിഷാരടി, സുബീഷ് സുധി, ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സലിംകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിതം പറഞ്ഞ കമ്പാര്‍ട്മെന്റ് ആണ് സലിംകുമാര്‍ ആദ്യം സംവിധാനം ചെയ്‍ത ചിത്രം.