ഫേസ്ബുക്കിലെ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് സലിംകുമാര്‍. ഇരയായ നടിയെ നുണ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നുള്ള പരാമർശം അപരാധവും സ്‌ത്രീ വിരുദ്ധവുമാണെന്ന് മനസ്സിലാക്കിയതിനാല്‍ മാപ്പ് ചോദിക്കുന്നുവെന്ന് സലിംകുമാര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സലിം കുമാറിന്റെ പോസ്റ്റ്

ഞാൻ ഇന്നലെ ഫേസ്ബുക്കിൽ ഇട്ടിരുന്ന ഒരു പോസ്റ്റിൽ ഇരയായ നടിയെ നുണ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നുള്ള എന്റെ പരാമർശം പിന്നീട് ആലോചിച്ചപ്പോൾ ഒരു തികഞ്ഞ അപരാതവും സ്‌ത്രീ വിരുദ്ധവുമാണെന്ന് മനസ്സിലാക്കിയതുകൊണ്ടു ഈ നടിയോടും കുടുംബാംഗങ്ങളോടും അതോടൊപ്പം തന്നെ പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നു. ഈ പരാമർശം ആ പോസ്റ്റിൽ നിന്നും ഞാൻ മാറ്റുന്നതായിരിക്കും.