ഈ ആഴ്ചയില്‍ ഹൗസിലെ വില്ലനായി സഹമത്സരാര്‍ത്ഥികള്‍ തിരഞ്ഞെടുത്തത് ദീപകിനെയാണ്. എന്നാല്‍ യഥാര്‍ത്ഥ വില്ലന്‍ ശ്രീശാന്താണെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. എന്തുകൊണ്ട് മറ്റുള്ളവരോട് മോശമായി പെരുമാറുന്നെന്ന് സല്‍മാന്‍

ബിഗ് ബോസ് ഹിന്ദി പതിപ്പില്‍ ഏറ്റവും ശ്രദ്ധയനായ മത്സരാര്‍ത്ഥികളിലൊരാളാണ് മലയാളിയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. എന്നാല്‍ പരിപാടിയില്‍ വിവാദങ്ങള്‍ക്കും കുറവൊന്നുമില്ല. എന്തും വെട്ടിത്തുറന്ന് പറയുന്ന ശ്രീശാന്ത് അതുകൊണ്ടു തന്നെ സഹമത്സരാര്‍ത്ഥികളുമായി വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. കഴിഞ്ഞ ദിവസം സഹമത്സരാര്‍ത്ഥിയായ ദീപക് ഠാക്കൂറുമായി വഴക്കിട്ടതിനെത്തുടര്‍ന്ന് അവതാരകന്‍ സല്‍മാന്‍ ഖാന്‍ അദ്ദേഹത്തെ വഴക്ക് പറഞ്ഞു. 

ഈ ആഴ്ചയില്‍ ഹൗസിലെ വില്ലനായി സഹമത്സരാര്‍ത്ഥികള്‍ തിരഞ്ഞെടുത്തത് ദീപകിനെയാണ്. എന്നാല്‍ യഥാര്‍ത്ഥ വില്ലന്‍ ശ്രീശാന്താണെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. എന്തുകൊണ്ട് മറ്റുള്ളവരോട് മോശമായി പെരുമാറുന്നെന്ന് സല്‍മാന്‍ ചോദിച്ചപ്പോള്‍ വഴക്കിട്ടതല്ലെന്നും തന്‍റെ നിലപാട് വ്യക്തമാക്കുക മാത്രമായിരുന്നെന്നും ശ്രീശാന്ത് പറഞ്ഞു. 

തുടര്‍ന്ന് രൂക്ഷമായ ഭാഷയില്‍ സല്‍മാന്‍ പരിഹസിക്കുകയായിരുന്നു. പണത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് ശ്രീശാന്ത് മറ്റുള്ളവരെ വിലയിരുത്തുന്നതെന്ന് ദീപക് കുറ്റപ്പെടുത്തി