പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വീഡിയോയുമായി സീരിയല്‍ താരങ്ങള്‍.
മിഴിരണ്ടിലും എന്ന ടെലിവിഷൻ പരമ്പരയിലെ നായികാ നായകന്മാരായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരങ്ങളാണ് സല്‍മാൻ ഫാരിസും മേഘ മഹേഷും. അടുത്തിടെയാണ് തങ്ങളുടെ രജിസ്റ്റർ വിവാഹം കഴിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും അറിയിച്ചത്. വിവാഹത്തിനു പിന്നാലെ ഇരുവരുമൊന്നിച്ച് ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. പ്രേക്ഷകർ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരവുമായാണ് ഇരുവരുടെയും പുതിയ വ്ളോഗ്.
മിഴിരണ്ടിലും എന്ന സീരിയലിൽ മേഘ അവതരിപ്പിച്ച ലച്ചു എന്ന കഥാപാത്രത്തിന്റെ കോസ്റ്റ്യൂമിലാണ് മേഘ വ്ളോഗിൽ പ്രത്യക്ഷപ്പെട്ടത്. ദാവണിയായിരുന്നു വേഷം. ആ കോസ്റ്റ്യൂമിൽ വീണ്ടും മേഘയെ കാണണം എന്നുള്ളത് ഒരുപാട് നാളായി തന്റെ ആഗ്രഹമായിരുന്നു എന്നും ൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ ഒരു സർപ്രൈസ് വാർത്ത പറയാനുണ്ട് എന്നറിയിച്ചപ്പോൾ മേഘ ഗർഭിണിയാണോ എന്ന് പലരും ചോദിച്ചെന്നും എന്നാൽ അത് മറ്റൊരു സർപ്രൈസ് ആയിരുന്നുവെന്നും നിർഭാഗ്യവശാൽ അക്കാര്യം നടന്നില്ലെന്നും സൽമാൻ പറഞ്ഞു.
''മേഘ്ന ഗർഭിണിയല്ല, ഉടനെയൊന്നും ഗർഭിണിയാക്കാനുള്ള പ്ലാനും ഇല്ല. അക്കാര്യം സംഭവിക്കുമ്പോൾ തീർച്ചയായും നിങ്ങളെ അറിയിക്കുന്നതായിരിക്കും. ഇപ്പോൾ മേഘ പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്. പഠനം പൂർത്തിയാക്കിയതിന് ശേഷം എന്താണോ കരിയറിൽ അവൾ നേടാൻ ആഗ്രഹിക്കുന്നത് അതിൽ ഫോക്കസ് ചെയ്യണം. എന്റെ കരിയറും അടുത്ത ലെവലിലേക്ക് എത്തണം. ലൈഫ് ഒന്ന് സെറ്റ് ആയതിന് ശേഷം മാത്രമേ കുഞ്ഞുങ്ങളെ കുറിച്ച് ആലോചിക്കുന്നുള്ളൂ.
അതുകൊണ്ട് ദയവ് ചെയ്‍ത് വിശേഷം, സർപ്രൈസ് എന്നൊക്കെ കേട്ടാൽ ഗർഭിണിയാണോ എന്ന് ചോദിച്ച് വരരുത്'', സൽമാനുൾ പറഞ്ഞു. മേഘയെ വിവാഹം കഴിച്ചതിനു ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റം വന്നു. കൂടുതൽ അടുക്കും ചിട്ടയും വന്നെന്നും സല്‍മാൻ കൂട്ടിച്ചേർത്തു.
