പൊതുവേദിയില്‍ വൈകിയെത്തിയ കത്രീന കൈഫിനെ ട്രോളി സല്‍മാന്‍ ഖാന്‍

മുംബൈ: പൊതുവേദിയില്‍ വൈകിയെത്തിയ കത്രീന കൈഫിനെ ട്രോളി സല്‍മാന്‍ ഖാന്‍. മുംബൈയില്‍ നടന്ന ഇപ്പോഴിതാ വാര്‍ത്താസമ്മേളനത്തിന് വൈകിയെത്തിയ കത്രീനയെ പരസ്യമായി കളിയാക്കിയിരിക്കുന്നു സല്‍മാന്‍ ഖാന്‍റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. സല്‍മാന്‍ ഖാന്‍, സൊനാക്ഷി സിന്‍ഹ, കത്രീന കെയ്ഫ് എന്നിവരടക്കമുളള താരങ്ങള്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയിരുന്നു. മുന്‍നിര താരങ്ങളെല്ലാം തന്നെ നേരത്തെ വാര്‍ത്താസമ്മേളനത്തിന് എത്തിയെങ്കിലും കത്രീന വൈകിയാണ് എത്തിയത്. പിന്നീട് എത്തിയ കത്രീന വേദിയിലേക്ക് വരുമ്പോള്‍ ട്ട സല്‍മാന്‍ ഖാന്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് കത്രീനയെ ആനയിച്ചു. ഇത് കത്രീനയെ ട്രോളിയതാണെന്നാണ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്.