മോഹന്‍ ലാലിന്‍റെ ബ്ലോക് ബസ്റ്റര്‍ ചിത്രം പുലിമുരുകന്‍ കാണണമെന്നുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. പുതിയ ചിത്രമായ ട്യൂബ്ലൈറ്റിന്റെ പ്രചരണാര്‍ത്ഥം ദുബൈയിലെത്തിയപ്പോഴാണ് സല്‍മാന്‍ തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.
മലയാള സിനിമകള്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്നും ബോഡിഗാര്‍ഡ് അടക്കം നിരവധി സിനിമകള്‍ മലയാളത്തില്‍ നിന്ന് ബോളിവുഡിലെത്തിയിട്ടുണ്ടെന്നും സല്‍മാന്‍ പറഞ്ഞു. പുലിമുരുകതന്‍ കാണണമെന്നും സംവിധായകന്‍ സിദ്ധിഖിനെ താന്‍ തിരയുകയാണെന്നും സല്‍മാന്‍ പറഞ്ഞു. സല്‍മാനോടൊപ്പം സംവിധായകന്‍ കബീര്‍ഖാന്‍, സഹോദരനും നടനുമായ സൊഹൈല്‍ഖാന്‍ എന്നിവരും ഉണ്ടായിരുന്നു.
