കന്നടയിലെ ഹിറ്റ് ചിത്രം യു- ടേണിന്റെ തമിഴ് റീമേക്ക് വരുന്നു. സാമന്തയായിരിക്കും ചിത്രത്തില്‍ നായികയാകുക.

നയന്‍താരയായിരിക്കും ചിത്രത്തിലെ നായികയെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നതായി സാമന്ത തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. തെലുങ്ക് റീമേക്കിലും സാമന്ത നായികയാകും. പവന്‍ കുമാര്‍ തന്നെയാണ് റീമേക്കും സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം നാഗചൈതന്യയുമായി വിവാഹിതയായ സാമന്ത നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിശാല്‍ നായകനാകുന്ന ഇരുമ്പുതിറൈ ആണ് ആദ്യം റിലീസ് ചെയ്യാനുള്ള സിനിമ. ശിവകാര്‍ത്തികേയനെ നായകനാക്കി പൊന്‍റം ഒരുക്കുന്ന ചിത്രവും രാം ചരണുമൊന്നിച്ചുള്ള രംഗസ്ഥലവുമാണ് സാമന്ത അഭിനയിക്കുന്ന മറ്റ് ചിത്രങ്ങള്‍.