തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നാഗ ചൈതന്യയും സാമന്തയും. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്.  ഇരുവരും ഒരു പ്രണയ സിനിമയിലൂടെ വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ശിവ നിര്‍വാണ ഒരുക്കുന്ന സിനിമയിലായിരിക്കും ഇരുവരും ഒന്നിക്കുക. സാമന്തയെ നായികയാക്കാനുള്ള നിര്‍ദ്ദേശം നാഗചൈതന്യ തന്നെയാണ് മുന്നോട്ടുവച്ചത്.

അതേസമയം വിശാലിന്റെ നായികയായി അഭിനയിക്കുന്ന ഇരുമ്പുതിരൈ ആണ് സാമന്തയുടെതായി ഉടൻ പുറത്തിറങ്ങിനുള്ള ചിത്രം. ശിവകാര്‍ത്തികേയനെ നായകനാക്കി പൊൻറം ഒരുക്കുന്ന സിനിമയിലും തൈഗരാജ കുമാരജയുടെ സൂപ്പര്‍ ഡിലക്സിലും സാമന്തയാണ് നായിക.