ഹൈദരാബാദ്: നാഗചൈതന്യയുടെയും സമാന്തയുടെ വിവാഹത്തിന്‍റെ വിശേഷങ്ങള്‍ ഇനിയും തീരുന്നില്ല. ഇപ്പോഴും വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളു ആരാധകര്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഇതില്‍ സമാന്തയുടെ ആരാധകര്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ക്രീസ്ത്യന്‍ രീതിയില്‍ നടന്ന വിവാഹദിനത്തില്‍ സമാന്ത നാഗചൈത്യയ്ക്കു നല്‍കിയ വാക്കായിരുന്നു ഇത്.
എങ്ങനെയാണോ എല്ലാ വാദങ്ങളും ശബ്ദത്തിൽ ഒരു മാറ്റം പോലും ഇല്ലാതെ പരിഹരിക്കപ്പെടുന്നത്, എങ്ങനെയാണോ കരയാതെ എന്നെ ഒന്നിനും അനുവദിക്കാതിരുന്നത്. എന്നാൽ ഞാൻ എങ്ങനെയായിരിക്കണം എന്നു സ്വപ്നം കണ്ടതുപോലെ ഞാൻ പതുക്കെ മാറിത്തുടങ്ങിയത് നീ കാരണമാണ്. എനിക്ക് അറിയാവുന്നതിൽവച്ച് എറ്റവും പെർഫെക്ട് ആയ വ്യക്തി നീയാണ്. നമുക്ക് ജനിക്കാനിരിക്കുന്ന കുട്ടികൾക്കും നീ നല്ലൊരു അച്ഛനായിരിക്കും.
ഇനി 100 ജന്മമെടുത്താലും 100 ലോകത്തിലും എപ്പോഴും ഞാൻ തിരഞ്ഞെടുക്കുക നിന്നെയായിരിക്കും- ഇതു പറയുമ്പോൾ സാമന്തയുടെ കണ്ണുകൾ നിറയുകയും സ്വരം ഇടറുകയും ചെയ്തിരുന്നു. വിവാഹ മോതിരം അണിയിക്കുന്നതിന് തൊട്ടുമുൻപായാണ് സാമന്ത ഇങ്ങനെ പറഞ്ഞത്. സാമന്തയുടെ വാക്കുകൾ കേട്ട് സന്തോഷം കൊണ്ട് നാഗചൈതന്യ ചിരിക്കുന്നുണ്ടായിരുന്നു.
