ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും യുവഹൃദയങ്ങള്‍ കീഴടക്കിയ നിവിന്‍ പോളിയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഇരുവരും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍.

ചിത്രത്തിന്റെ ഷൂട്ടിംഗ് മംഗലാപുരത്ത് പുരോഗമിക്കുകയാണ്. ഇത്തിക്കര പക്കിയുടെയും കായംകുളം കൊച്ചുണ്ണിയുടെയും ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി പങ്കുവച്ചിരിക്കുകയാണ്.

മോഹന്‍ലാലിന്റെ പ്രിയ സുഹൃത്ത് സമീര്‍ ഹംസയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ആരാധകര്‍ക്കായി പങ്കുവച്ചത്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും മോഹന്‍ലാലിന്റെയും ഒപ്പമാണ് സമീറിന്റെ ഇത്തവണത്തെ പിറന്നാളാഘോഷം നടന്നത്.