തിരുവനന്തപുരം: കേരള ചലചിത്ര അക്കാദമിക്ക് എതിരെ സമരത്തിനൊരുങ്ങി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. രാജ്യാന്തരചലചിത്രമേളയില്‍ സെക്‌സി ദുര്‍ഗ്ഗ ഉള്‍പ്പെടുത്താതിലുള്ള അക്കാദമി വിശദീകരണം തൃപ്തികരമല്ലെന്ന് ആരോപിച്ചാണ് സമരമെന്ന് സനല്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
റോട്ടര്‍ഡാം അടക്കം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടും മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താതെ മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് സെക്‌സി ദുര്‍ഗ്ഗ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിന് എതിരെ നേരത്തെ തന്നെ സംവിധായകന്‍ രംഗത്തെത്തിയിരുന്നു. ചിത്രം മേളയില്‍ നിന്ന പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അക്കാദമിയുടെ ഭാഗത്ത് നിന്ന് വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുറന്ന പോരിന് ഒരുങ്ങുന്നത്
സുരഭിക്ക് ദേശീയ പുരസ്‌കാരം നേടി കൊടുത്ത മിന്നാമിനുങ്ങ് മേളയില്‍ ഒരു വിഭാഗത്തിലും ഇടം പിടിച്ചില്ല. സിനിമ തെരഞ്ഞെടുക്കുന്നതില്‍ അക്കാദമിക്ക് സ്ഥാപിതതാല്‍പര്യമുണ്ടെന്ന് മിന്നാമിനുങ്ങിന്റെ സംവിധായകന്‍ അനില്‍ തോമസും കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.
