ചോരയൊലിപ്പിച്ച് സഞ്ജയ് ദത്ത്

https://static.asianetnews.com/images/authors/be937221-638e-52f6-ba45-87a35f53f104.jpg
First Published 24, Jul 2017, 3:39 PM IST
Sanjay Dutt sheds blood  in Bhoomi teaser
Highlights

സഞ്ജയ്  ദത്തിന്‍റെ ഏറ്റവും പുതിയ സിനിമയാണ് ഭൂമി.  സെപ്റ്റംബര്‍ 22 നാണ് സിനിമ റിലീസാകുന്നത്. സിനിമയുടെ ആദ്യ പ്രൊമോഷനില്‍  അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് സിനിമ പറയുന്നതെന്ന് സഞ്ജയ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിനിമയുടെ ടീസര്‍ പോസ്റ്റര്‍ സ‍ഞ്ജയ് പറഞ്ഞതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ചോരായൊലിപ്പിക്കുന്ന മുഖവുമായാണ് ടീസര്‍ പോസ്റ്ററില്‍ സഞ്ജയ് ദത്ത് പ്രത്യക്ഷപ്പെടുന്നത്. കുടുംബബന്ധത്തിനപ്പുറത്ത് ആക്ഷനും ഭൂമി പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് ടീസര്‍ വ്യക്തമാക്കുന്നു. 

അതിഥി റാ ഹൈദ്രി  പ്രധാനപ്പെട്ട ഒരു വേഷത്തിലെത്തും. ചിത്രത്തില്‍ സഞ്ജയ് ദത്തിന്‍റെ മകളുടെ വേഷമാണ് അതിഥിക്ക്. ഒമഗ് കുമാറാണ് സംവിധാനം ചെയ്യുന്നത്.  സിനിമ റിലീസാവുന്നത് കാത്തിരിക്കുകയാണ് താനെന്നും, ചിത്രീകരണത്തിന്‍റെ ഒന്നാം ദിവസം മുതല്‍ വലിയ  അനുഭവമായിരുന്നുമെന്നാണ് സഞ്ജയ് ദത്ത്  പറഞ്ഞത്.  വൈകാരിക മുഹൂര്‍ത്തങ്ങളും പ്രതികാരവും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.ഒമഗ് കുമാറാണ് സംവിധാനം ചെയ്യുന്നത്.

loader