തിരുവനന്തപുരം: നോട്ട് നിരോധന വിഷയത്തില്‍ താന്‍ മോദിക്കൊപ്പമെന്ന് സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. തന്റെ പുതിയ സിനിമയുടെ ചിത്രീകരണ സമയത്ത് താനും എടിഎമ്മിനു മുമ്പില്‍ ക്യൂ നിന്നിട്ടുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. നോട്ട് നിരോധിക്കാന്‍ മോദിയെടുത്ത തീരുമാനം കള്ളപ്പണക്കാരുടെ പണിപാളിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

മോഡിയുടെ തീരുമാനം രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ്.പുതിയ സിനിമയായ ഉരുക്ക് സതീശന്റെ ചിത്രീകരണ സമയത്ത് താനും എടിഎമ്മിനു മുന്നില്‍ ക്യൂ നിന്നിട്ടുണ്ട്. എന്നാല്‍ അത് രാജ്യത്തിന്‍റെ നന്മക്കും പുരോഗതിക്കും വേണ്ടിയാണെന്ന് ഓര്‍ത്തപ്പോള്‍ മുഷിഞ്ഞില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

എന്നാല്‍ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ആരോപണത്തെ സന്തോഷ് പണ്ഡിറ്റ് തള്ളിക്കളയുന്നു. കള്ളപ്പണമുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പണ്ഡിറ്റ് പറഞ്ഞു.