താരങ്ങള്‍ സിനിമയ്ക്ക് വേണ്ടി ഓരോ ഗെറ്റപ്പിലും എത്താറുണ്ട്. വണ്ണം കൂട്ടിയും കുറച്ചും മുടി വെട്ടിയും വളര്‍ത്തിയുമൊക്കെ ലുക്ക് മാറ്റികൊണ്ടിരിക്കും. സിനിമയില്‍ വന്ന് പുതിയ പരീക്ഷണങ്ങളൊക്കെ ഇടയ്ക്കിടെ നടത്താറുണ്ടെങ്കിലും സന്തോഷ് പണഅഡിറ്റ് മുടി മൊട്ടയടിച്ചതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുന്നു. എന്നാല്‍ സന്തോഷ് പണ്ഡിറ്റ് ലുക്ക് മാറ്റിയത് സിനിമയ്ക്ക് വേണ്ടിയല്ലയെന്നതാണ് ചുരുക്കം. മുടി വെട്ടി മൊട്ടയടിച്ചിരിക്കുകയാണ് താരം. നേരത്തെ സിനിമയ്ക്ക് വേണ്ടി മുടി മൊട്ടയടിച്ചിരുന്നുവെങ്കിലും ഇത്തവണ മൊട്ടയടിച്ചത് ചില കാര്യങ്ങള്‍ സത്യമാണെന്ന് തെളിയിക്കാനാണ്.

 മുന്‍പ് പ്രമുഖ ചാനലിന്‍റെ റിയാലിറ്റി ഷോയ്ക്ക് ഇടയില്‍ എന്‍റെ മുടി ഒര്‍ജിനിലാണോ വിഗ് ആണോ എന്ന് ചിലര്‍ക്ക് സംശയം ഉണ്ടായിരുന്നു. ഒരു ദിവസം രാത്രി ഞാന്‍ ഉറങ്ങി കിടക്കുമ്പോള്‍ അവരില്‍ ചിലര്‍ എന്‍റെ ബാഗ് പരിശോധിച്ചു. വിഗ് കിട്ടിയില്ലയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. അന്നു രാത്രിയാണ് ഉരുക്കു സതീശന്‍ എന്ന സിനിമയുടെ കഥ ഉണ്ടാകുന്നത്. ഏഴാമത്തെ ചിത്രമാണിത്. ഛായാഗ്രഹണം ഒഴിച്ചുള്ള ചിത്രത്തിലെ എല്ലാ പ്രധാനപ്പെട്ട ജോലികളും ചെയ്തിരിക്കുന്നത് പണ്ഡിറ്റ് തന്നെയാണ്. 


 ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം വായിക്കാം