ശരണ്യ മോഹന്റെ ഫോട്ടോയുടെ ട്രോളുകള്‍ ആയിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയയിലെ വൈറല്‍. പ്രസവശേഷം തടി കൂടിയതിനെ ആയിരുന്നു ചിലര്‍ പരിഹസിച്ചത്. എന്നാല്‍ ഇതിനെതിരെ ഫേസ്ബുക്കിലൂടെ തന്നെ ശരണ്യ മോഹന്‍ മോഹന്‍ മറുപടി പറഞ്ഞിരുന്നു. ഇപ്പോഴിതാ ശരണ്യാ മോഹന്റെ ഭര്‍ത്താവ് അരവിന്ദും പരിഹസിക്കുന്നവര്‍ക്ക് കൃത്യമായി മറുപടി നല്‍കിയിരിക്കുന്നു.

ഇന്ത്യയിൽ ഇപ്പോൾ മറ്റു നിരവധി പ്രശ്‌നങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് ഒന്നുമല്ല എന്‍റെ ഭാര്യയുടെ വണ്ണം അരവിന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അമ്മയാകുവാനും ഇഷ്ടജോലി ഉപേക്ഷിക്കുവാനും ശരണ്യ കാണിച്ച നല്ല മനസിനെ പുകഴ്ത്തിയുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്‌.